ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ......
കൊച്ചി : മൂവായിരത്തിലധികം സ്കിൽഡ് പ്രൊഫഷണല്‍സിനെ അണിനിരത്തികൊണ്ട് SKILL FUSION 2025 ഫെബ്രുവരി 22 നു Zamra International Convention & Exhibition Centre ൽ വച്ച് നടക്കുന്നു . ADI GROUP OF INSTITUTION ന്റെ കേരളത്തിലെ 7 കാമ്പുസുകളിലായി പഠിച്ഛ് ജോലിക്കായി തയ്യാറെടുക്കുന്ന 3000 തിലധികം കുട്ടികളായിരിക്കും പരുപാടിയിൽ പങ്കെടുക്കുക എന്ന് ADI GROUP OF INSTITUTION മാനേജിങ് ഡയറക്ടർ ഷാഫി പത്രസമ്മേളനത്തിൽ അറിയിച്ചു. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് തങ്ങളുടെ സാമൂഹ്യക്ഷേമ പദ്ധതിയായ KARE (KUWAQ Assistance for Relief and Empowerment) ഭാഗമായി താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങൾക്കായി ഏർപ്പെടുത്തിയ ഐസിബിഎഫ് ഇൻഷുറൻസ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം കാഞ്ഞാനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നടന്നു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അപേക്ഷാ ഫോമുകൾ കുവാഖ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. ......
കൊച്ചി: ഫെബ്രുവരി 17, 2025: മലയാളത്തിന്റെ ഫുട്ബോള്‍ ഇതിഹാസം പത്മശ്രീ ഐ.എം വിജയനെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരം കൂടിയായിരുന്ന ഐ.എം വിജയന് രാജ്യം പത്മശ്രീ നല്കി ആദരിച്ച പുരസ്കാര നിറവിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റര്‍ജി പത്മശ്രീ ഐഎം വിജയനെ പൊന്നാട അണിയിച്ച് ആദരിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ ഏറെ ആഹ്ളാദമുണ്ടെന്നും എനിക്ക് ലഭിച്ച പത്മശ്രീ ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണെന്നും ഐഎം വിജയന് പറഞ്ഞു.
1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടിയ ഐഎം വിജയന്, ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന താരമെന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു. ......
ദോഹ :കഴിഞ്ഞ ദിവസം ഖത്തറിൽ തികച്ചും ആകസ്മികമായി നിര്യാതനായ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ് ഈസ്സ എന്ന ഈസ്സ ക്ക ചുറ്റുപാടിലും വെളിച്ചം പരത്തിയ വലിയ മനുഷ്യ സ്നേഹിയായിരുന്നു വെന്ന് എവെൻസ് ട്രാവൽസ് മാനേജിങ് ഡയരക്ടർ നാസർ കരുഗ പ്പാടത്തു അനുസ്മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ചടു ലമായി സമൂഹത്തിനു ഇടയിൽ പ്രവർത്തിച്ച ഈ സ്സ ക്ക എല്ലാവരെയും സ്നേഹം കൊണ്ടും കരുതൽ കൊണ്ടും തലോടിയിരുന്നു. ......

ദോഹ :തെന്നിന്ത്യയിലെ ഉന്നത മതകലാലയമായ കടമേരി റഹ്മാനിയ അറബിക് കോളേജ് മത ഭൗതിക മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകി അതിന്റെ പ്രയാണം തുടരുകയാണ്.നാല് പതിറ്റാണ്ടിന്റെ പ്രവർത്തനമികവുമായി ഖത്തർ ചാപ്റ്റർ കമ്മിറ്റിയും റഹ്മാനിയക്കൊപ്പം സഞ്ചരിക്കുകയാണ്.
റഹ്മാനിയ കടമേരി ഖത്തർ ചാപ്റ്റർ ജനറൽബോഡി യോഗവും Wave 25 കാമ്പയിൻ സമാപനവും ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് സി കെയുടെ അധ്യക്ഷതയിൽ സഫാരി ഗ്രൂപ്പ് എംഡി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഹമീദ് മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി, നാസർ നീലിമ, സത്താർ തുണ്ടിയിൽ ആശംസകൾ അർപ്പിച്ചു.
2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അജ്മൽ റഹ്മാനിയും വരവ് ചെലവ് ഹാമിദ് റഹ്മാനിയും അവതരിപ്പിച്ചു.ചടങ്ങിൽ ഐസിബിഎഫ് മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റഹ്മാനിയ ഉപദേശക സമിതി അംഗം ജാഫർ തയ്യിലിന് ഖത്തർ ചാപ്റ്റർ കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം സൈനുൽ ആബിദീൻ കൈമാറി.
റഹ്മാനീസ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടത്തുന്ന റൂട്ട് എംപവർ മെൻറ് പ്രൊജക്റ്റിൻ്റെ ZAAD റമളാൻ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനവും സഫാരി സൈനുൽ ആബിദീൻ നിർവഹിച്ചു.2025- 27 വർഷത്തെ ഖത്തർ ചാപ്റ്റർ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ്
ചെയർമാൻ : സൈനുൽ ആബിദ് സഫാരി
വൈസ് ചെയർമാൻ:
എ വി അബൂബക്കർ ഖാസിമി, അബ്ദുള്ള റവാബി, ബഷീർ മീത്തലെ കണ്ടിയിൽ, മൂസ്സ ഹാജി കുറുങ്ങോട്ട്, കുഞ്ഞബ്ദുള്ള ഹാജി തയ്യിൽ, ജാഫർ തയ്യിൽ, നാസർ നീലിമ, ഹാഷിം ടി ടി, ഹമീദ് ഹാജി ബി വി
പ്രസിഡന്റ്: അഷ്റഫ് ചെറുകുന്നുമ്മൽ
സീനിയർ വൈ. ......
The Mahatma Gandhi Family Meet is a cultural event organized by the Congress Party to commemorate Gandhi's legacy and sacrifice, unite various sections of society, and emphasize cultural interactions over political discussions.
Objectives of the Program: • Commemorating Gandhi's Legacy: To remember Mahatma Gandhi’s sacrifice and peace movement, and to impart their significance to the younger generation. • Social Unity: Bringing together people from various social, economic, and religious backgrounds. ......
മഹാത്മാ ഗാന്ധി കുടുംബ സംഗമം, കോൺഗ്രസ്സ് പാർട്ടി സംഘടിപ്പിക്കുന്ന ഒരു സാംസ്കാരിക പരിപാടിയാണ്, ഇത് ഗാന്ധിജിയുടെ പാരമ്പര്യവും ത്യാഗവും ഓർക്കാൻ, സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഏകീകരിക്കാൻ, രാഷ്ട്രീയ ചർച്ചകളെക്കാൾ കൂടുതൽ സാംസ്കാരിക ഇടപഴകുകൾക്ക് പ്രാധാന്യം നൽകാൻ ലക്ഷ്യമിടുന്നു.
പരിപാടിയുടെ ലക്ഷ്യങ്ങൾ:
* ഗാന്ധിജിയുടെ പാരമ്പര്യം ഓർക്കുക: മഹാത്മാ ഗാന്ധിയുടെ ത്യാഗവും സമാധാന പ്രസ്ഥാനവും ഓർക്കുക, പുതിയ തലമുറക്ക് അവയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക.
* സമൂഹത്തിലെ ഏകീകരണം: വിവിധ സാമൂഹിക, സാമ്പത്തിക, മതപരമായ പശ്ചാത്തലങ്ങളിലുള്ള ആളുകളെ ഒന്നിച്ച് കൊണ്ടുവരിക.
* സാംസ്കാരിക ഇടപഴക്കം: സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, ചർച്ചകൾ എന്നിവയുടെ വഴി സമൂഹത്തിൽ ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുക.
സംഘടന:
കോൺഗ്രസ്സ് പാർട്ടി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഈ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ഉദാഹരണത്തിന്, ഹരിപ്പാട്, കടമനിട്ട, കണ്ണൂർ, പാലാ, കായംകുളം, ശാസ്താംകോട്ട, ചങ്ങരോത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ഈ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ......